Mammootty's onam release Pullikkaran Staraa, 10 days Box Office Collection report out.
പുള്ളിക്കാരന്‍ സ്റ്റാറാ എന്ന മമ്മൂട്ടി ചിത്രത്തിന്റെ കളക്ഷന്‍ വെളിപ്പെടുത്തിയിരിക്കുന്നു അണിയറക്കാര്‍.
സെപ്റ്റംബര്‍ ഒന്നിന് തീയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ പത്ത് ദിവസത്തെ കളക്ഷന്‍ 10.55 കോടി രൂപയാണെന്നാണ് നിര്‍മ്മാതാവ് നല്‍കുന്ന കണക്ക്. മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും ഹിറ്റായ 'ഗ്രേറ്റ് ഫാദറി'ന് ശേഷമെത്തുന്ന രണ്ടാംചിത്രമാണ് 'പുള്ളിക്കാരന്‍ സ്റ്റാറാ'. 'ഗ്രേറ്റ് ഫാദര്‍' 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നെങ്കില്‍ പിന്നാലെയെത്തിയ രഞ്ജിത്ത്-മമ്മൂട്ടി ചിത്രം 'പുത്തന്‍പണം' ബോക്‌സ്ഓഫീസില്‍ പരാജയമായിരുന്നു.