Communalist's Against Hindu Girl And Muslim Boy
വാഹനാപകടത്തിൽ മരിച്ച വ്യത്യസ്ത മതക്കാരായ സുഹൃത്തുക്കൾക്കെതിരെ സൈബർ ആക്രമണം. ബൈക്കിൽ ഒരുമിച്ച് സഞ്ചരിച്ച മുസ്ലീം യുവാവും ഹിന്ദു യുവതിയും അപകടത്തിൽപ്പെട്ട് മരിച്ച സംഭവത്തിലാണ് ഇരുവരെയും അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റുകളും കമന്റുകളും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കോഴിക്കോട് പൂവാട്ട് പറമ്പ് വടക്കേ മംഗലക്കാട്ട് ഹസന്റെ മകൻ അബ്ദുൾ വഹാബ്, ചേവരമ്പലം മീത്തൽ പറമ്പിൽ ബാലകൃഷ്ണന്റെ മകൾ കെബി ബിജിഷ എന്നിവരാണ് വാഹനാപകടത്തിൽ മരണപ്പെട്ടത്. കൈതപ്പൊയിൽ പാലത്തിനടുത്ത് വെച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.