കോലിയും ഭുവിയും മിന്നി: പരമ്പര തൂത്തുവാരി ഇന്ത്യ!

Oneindia Malayalam 2017-09-04

Views 2

Indian skipper Virat Kohli gets angry on Kedar Jadhav and Jasprit Bumrah after they dropped 2 simple catches during the 5th ODI match against Sri Lanka.


ശ്രീലങ്കയ്‌ക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ചത്. പരമ്പരയിലെ അഞ്ച് മത്സരങ്ങളും ജയിച്ച് ശ്രീലങ്കയെ അവരുടെ നാട്ടില്‍ ഇന്ത്യ തൂത്തുവാരിക്കളഞ്ഞു. നേരത്തെ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയും ഇന്ത്യ തൂത്തുവാരിയിരുന്നു. ഇന്ത്യയുടെ ലങ്കന്‍ പര്യടനത്തില്‍ ഒരു ട്വന്റി 20 മത്സരം ബാക്കിയുണ്ട്. 239 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 46.3 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സെഞ്ചുറിയോടെ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. അര്‍ധസെഞ്ചുറിയോടെ കേദാര്‍ ജാദവും 36 റണ്‍സുമായി മനീഷ് പാണ്ഡെയും കോലിക്ക് ഉറച്ച പിന്തുണ നല്‍കി. രോഹിത് ശര്‍മ 16 ഉം അജിന്‍ക്യ രഹാനെ 5ഉം റണ്‍സെടുത്ത് പുറത്തായി. എം എസ് ധോണി 1 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

Share This Video


Download

  
Report form
RELATED VIDEOS