വൈദ്യുതി പോസ്റ്റുകളും കാവി പുതയ്ക്കുന്നു
എല്ലാവര്‍ക്കും വൈദ്യുതി എന്ന പ്രത്യേക പദ്ധതിയിലാണ് വൈദ്യുതി പോസ്റ്റുകള്‍ക്ക് കാവി പെയിന്റടിക്കാനുള്ള പരിപാടിയും
ഉത്തര്‍പ്രദേശിലെ ബസ്സുകള്‍ക്ക് കാവി പെയിന്റടിക്കാനുള്ള തീരുമാനത്തിന് പിന്നാലെ വൈദ്യുതി പോസ്റ്റുകള്‍ക്കും കാവി നിറം കൊടുക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനം. എല്ലാ അനധികൃത കോളനികളിലേക്കുമുള്ള വൈദ്യതി കണക്ഷന്‍ നിയാനുസൃതമായി അംഗീരിക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഈ പ്രദേശങ്ങളിലെ വൈദ്യുതി പോസ്റ്റുകളെയും കാവി നിറത്തിലുള്ള പെയിന്റടിക്കുന്നത്. എല്ലാവര്‍ക്കും വൈദ്യുതി എന്ന പ്രത്യേക പദ്ധതിയിലാണ് കാവി പെയിന്റടിക്കാനുള്ള പരിപാടിയും ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഊര്‍ജ്ജ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി അലോക് കുമാര്‍ വ്യക്തമാക്കി.