Do you know Fahadh Faasil Watched 'This' Tamil Movie 20 Times.
മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമായ ഫഹദ് ഫാസില്‍ തമിഴകത്തും സജീവമാവാന്‍ പോവുകയാണ്. മോഹന്‍രാജ സംവിധാനം ചെയ്യുന്ന വേലൈക്കാരനും ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രവുമാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. നയന്‍താര, ശിവകാര്‍ത്തികേയന്‍, സ്‌നേഹ തുടങ്ങിയവരാണ് വേലൈക്കാരനിലെ താരങ്ങള്‍. വിജയ് സേതുപതി. മിഷ്‌കിന്‍, നദിയ മൊയ്തുവുമൊക്കെയാണ് കുമരാരാജയുടെ ചിത്രത്തില്‍ വേഷമിടുന്നത്. അതിനിടയില്‍ മണിരത്‌നത്തിന്റെ അടുത്ത തമിഴ് ചിത്രത്തില്‍ ഫഹദിന് റോളുണ്ടെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.