Seven malayali nurses have been reportedly held in Saudi's Dammam for allegedly presenting fake experience certificate for job. The anomaly came to light when the health ministry subjected their certificates to close scrutiny. They were working in four prominent hospitals in Dammam.
ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ പ്രവൃത്തി പരിചയം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സൗദി ആരോഗ്യ മന്ത്രാലയം നടത്തിയ പരിശോധനയില്‍ നിരവധി മലയാളി നഴ്സുമാര്‍ പിടിയിലായി. ജോലിയില്‍ പ്രവേശിക്കാന്‍ ഇവര്‍ ഹാജരാക്കിയ പല സര്‍ട്ടിഫിക്കറ്റുകളും വ്യാജമാണെന്ന് തെളിഞ്ഞതാണ് മലയാളി നഴ്സുമാര്‍ കുടുങ്ങാന്‍ കാരണമായിരിക്കുന്നത്.
പലരും കുടുംബത്തോടെ താമസിക്കുന്നവരാണ്. പിടിയിലായവര്‍ക്കെതിരെ ക്രമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ കേസ് അവസാനിക്കുന്നതുവരെ ഇവരുടെ യാത്രയും അവതാളത്തിലാകും. നഴ്സിംങ് മേഖലയില്‍ ചുരുങ്ങിയത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധമാക്കിയ ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തെ തുടര്‍ന്നാണ് പലരും ഏജന്‍സികള്‍ മുഖാന്തരം വ്യാജ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയത്.