ഇന്ത്യയടക്കം 80 രാജ്യങ്ങളിൽനിന്നുള്ളവർക്ക് വിസയില്ലാതെ രാജ്യത്തേക്ക് വരാൻ അനുമതി നൽകിയ ഖത്തറിെൻറ പ്രഖ്യാപനം പ്രാബല്യത്തിൽ വന്നെങ്കിലും വിവിധ രാജ്യങ്ങളിലെ എമിഗ്രേഷൻ വിഭാഗങ്ങളിൽ ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിക്കാത്തതുമൂലം ആശയക്കുഴപ്പം തുടരുന്നു. കഴിഞ്ഞദിവസങ്ങളിൽ ചില മലയാളികളടക്കം ഖത്തറിൽ എത്തിയെങ്കിലും പുതിയ സംവിധാനത്തെക്കുറിച്ച് വ്യക്തതയില്ലാത്തതിനാൽ നാട്ടിൽനിന്ന് വിസയില്ലാതെ ഖത്തറിലേക്ക് വരാൻ ആഗ്രഹിക്കുന്നവർ വിഷമവൃത്തത്തിലായിരിക്കുകയാണ്.