ഈ മണിമുഴിക്കം പിശാചിനു വേണ്ടി....???
ഹിറ്റ്ലര്‍ക്ക് വേണ്ടി സ്വസ്തികാചിഹ്നം കൊത്തിയ പള്ളിമണി കണ്ടെത്തി
ഹിറ്റ്ലറുടെ നാടായ ജര്‍മനിയില്‍ ഹിറ്റ്ലര്‍ക്ക് വേണ്ടി സ്വസ്തികാചിഹ്നം കൊത്തിയ പള്ളിമണി കണ്ടെത്തി. എല്ലാം മാതൃഭൂമിക്കുവേണ്ടിയെന്നും അതില്‍ ആലേഖനം ചെയ്തിരുന്നു. ലോകംകണ്ട മുന്തിയ നരാധമനെന്നും ഏകാധിപതിയെന്നും അഡോള്‍ഫ് ഹിറ്റ്ലറെ വിശേഷിപ്പിക്കുമ്പോഴും ലോകത്ത് ഒളിഞ്ഞും തെളിഞ്ഞും ഹിറ്റലര്ക്ക് ആരാധകരുണ്ടെന്നതും സത്യമാണ്. അതു കൂടുതലും ഹിറ്റ്ലറുടെ നാടായ ജര്‍മനിയില്‍ തന്നെയാണ്. നവനാസികള്‍ എന്ന പ്രസ്ഥാനം തന്നെയുണ്ട്. ഹിറ്റ്ലറെ ആരാധിക്കുകയും അത്തരം ഭരണത്തിനുവേണ്ടി മാനസികമായി
കോപ്പുകൂട്ടുന്നവരുമാണ് ഇത്തരക്കാര്‍.