പാല് ഒഴുകില്ല...ക്യാപ്‌സ്യൂള്‍ റെഡി
മില്‍ക്ക് കാപ്സ്യൂള്‍സ് രൂപപ്പെടുത്തിയിരിക്കുകയാണ് ജര്‍മനിയിലെ ഹലെ വിറ്റന്‍ബര്‍ഗ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍
ചൂടുവെള്ളത്തില്‍ എളുപ്പത്തില്‍ അലിഞ്ഞു ചേരുന്ന ക്രിസ്റ്റല്‍ കവചമാണ് ഈ പാല്‍കട്ടികള്‍ക്കുണ്ടാവുക.പഞ്ചസാരയാണ് കുറുക്കിയ പാലിനു ചുറ്റും കവചമായി മാറ്റുന്നത്. നിരവധി പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇങ്ങനെ ഒരു ആശയം ഗവേഷകര്‍ യാഥാര്‍ത്ഥ്യമാക്കിയത്. പഞ്ചസാരയും പാലും ചേര്‍ത്ത് കുറുക്കിയ മിശ്രിതം തണുപ്പിക്കുമ്പോള്‍ അതിലെ പഞ്ചസാര ഉറഞ്ഞ് പാലിന് മുകളില്‍ കവചമായി മാറുന്നു.