SFI Sweeps Maharajas College Union Polls. Mridula elected as the Chairperson of the college.
എറണാകുളം മഹാരാജാസ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് ചരിത്ര വിജയം. ചരിത്രത്തിലാദ്യമായി ഏഴ് വനിതകളെ എസ്എഫ്ഐ സ്ഥാനാർത്ഥികളായി നിർത്തിയതോടെയാണ് മഹാരാജാസ് കോളേജിലെ തിരഞ്ഞെടുപ്പ് ദേശീയതലത്തിൽ വരെ ശ്രദ്ധനേടിയത്. ദളിത് വിദ്യാർത്ഥിനിയായ മൃദുലയാണ് എസ്എഫ്ഐയുടെ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടത്.