ഇറാനും ഖത്തറും തമ്മിലുള്ള ബന്ധം സുതാര്യമെന്ന് വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി. ഇറാനും ഖത്തറും തമ്മില്‍ തുറന്ന ബന്ധമാണ്. അയല്‍രാജ്യമെന്ന തരത്തിലും പൊതു താത്പര്യങ്ങളിലുമുള്ള ബന്ധമാണ് ഇറാനുമായുള്ളത്. പരസ്പരം അതിര്‍ത്തി പങ്കിടുന്നവരാണ് ഇരുരാജ്യങ്ങളുമെന്നും അദ്ദേഹം പറഞ്ഞു.