Mother Teresa of Pakistan' Sister Ruth Pfau died

News60ML 2017-08-19

Views 2

പാക് മദര്‍ തെരേസ വിടവാങ്ങി....

1996 ല്‍ യു.എന്‍ പാക്കിസ്ഥാനെ ലെപ്രസി നിയന്ത്രിത രാജ്യമായി പ്രഖ്യാപിച്ചത്

ജര്‍മ്മനിയില്‍ ജനിച്ചു വളര്‍ന്ന മെഡിക്കല്‍ ഡോക്ടറും കന്യാസ്ത്രീയുമായിരുന്നു സി.റൂത്ത് ഫാവ്. 29-ാം വയസ്സില്‍ 1960 ല്‍ അവര്‍ ഇന്ത്യയില്‍ സേവനം ചെയ്യാനുദ്ദേശിച്ചു യാത്ര പുറപ്പെട്ടു. വിസ പ്രശ്‌നങ്ങള്‍ മൂലം പാക്കിസ്ഥാനിലെ കറാച്ചിയിലിറങ്ങേണ്ടി വന്ന അവര്‍ അവിടത്തെ കുഷ്ഠരോഗികളുടെ ദയനീയസ്ഥിതി നേരില്‍ കാണാനിടയായി.
കുഷ്ഠരോഗികളുടെ ശുശ്രൂഷയ്ക്കായി അവര്‍ ജീവിതം സമര്‍പ്പിച്ചു. കറാച്ചിയില്‍ 61 ല്‍ അവര്‍ സ്ഥാപിച്ച മേരി അഡലേഡ് ലെപ്രസി സെന്ററിന് ഇന്നു പാക്കിസ്ഥാനിലൊട്ടാകെ 157 ശാഖകളുണ്ട്.

Share This Video


Download

  
Report form