യുവതിയെ സിറിയയിലേക്ക് അയക്കാന്‍ ശ്രമമെന്ന് പരാതി. ഇതിനെ തുടര്‍ന്ന് ഹൈക്കോടതി ഡിജിപി ലോക്‌നാഥ് ബെഹ്‌റയോട് റിപ്പോര്‍ട്ട് തേടി. കണ്ണൂര്‍ പരിയാരത്ത് നിന്നുളള യുവതിയും മാതാപിതാക്കളുമാണ് ഹൈക്കോടതിയില്‍ നേരിട്ടെത്തി മൊഴി നല്‍കിയത്. തന്നെ സിറിയയിലേക്ക് അയക്കാനായി ഭര്‍ത്താവ് തീരുമാനിച്ചതായിട്ടാണ് യുവതിയുടെ മൊഴി. പ്രമുഖ മതസംഘടന രേഖാമൂലം ഇക്കാര്യം തന്നെ അറിയിച്ചുവെന്നും യുവതി കോടതിയെ അറിയിച്ചു. പരാതി അതീവഗൗരവമെന്ന് നിരീക്ഷിച്ചാണ് കോടതി ഡിജിപിയുടെ റിപ്പോര്‍ട്ട് തേടിയത്. യുവതിക്കും മാതാപിതാക്കള്‍ക്കും പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.