പേശീവലിവ്....കാണാന്‍ ഒന്നരകോടി...
ദൈനംദിന വര്‍ക്ക് ഔട്ടിനു ശേഷമാണ് എയ്ഞ്ചലിന് ശക്തമായ പേശീവലിവ് അനുഭവപ്പെട്ടത്.
പേശീവലിവിനെത്തുടര്‍ന്നുണ്ടാകുന്ന അസഹ്യമായ വേദന കുറച്ചുസമയത്തേക്കെങ്കിലും നരകതുല്യമായ അവസ്ഥയിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുക. ഇത്തരം ഒരു പേശീവലിവിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
അമേരിക്കയിലെ കാലിഫോര്‍ണിയ സ്വദേശിയായ എയ്ഞ്ചര്‍ ബെര്‍മുഡെസ് എന്ന വ്യക്തിയാണ് തനിക്ക് അനുഭവപ്പെട്ട പേശീവലിവിന്റെ വീഡിയോ എടുത്ത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്.
എയ്ഞ്ചലിന്റെ കാലിലെ പേശികള്‍ സങ്കോചിക്കുകയും വികസിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. തന്റെ കാറിലിരുന്നാണ് എയ്ഞ്ചല്‍ കാലിലെ പേശിവലിവ് ചിത്രീകരിച്ചത്. 52 സെക്കന്റ് നീണ്ടുനില്‍ക്കുന്ന വീഡിയോ ഇതിനകം ഒന്നരക്കോടിയിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.