With a target of 350-plus seats set for the 2019 Lok Sabha election, BJP Chief Amit Shah's immediate task, over the next three years, is to evaluate the performance of Madhya Pradesh BJP, as the state goes to Assembly polls in 2018.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചുരുങ്ങിയത് 350 സീറ്റുകളെങ്കിലും നേടാമെന്ന കണക്കുകൂട്ടലില്‍ ബിജെപി ക്യാംപ് ഒരുങ്ങുന്നു. തെരഞ്ഞെടുപ്പ് എങ്ങനെ നേരിടണം എന്നതിന്റെ കരട് തയ്യാറാക്കിയാണ് ഒരുക്കം. 350 സീറ്റുകള്‍ക്ക് പുറമെ, ബിജെപിക്ക് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ നിന്നായി 150 സീറ്റുകളുടെ പ്രത്യേക പട്ടികയും തയ്യാറായിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ പര്യടനത്തില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്ത് എട്ട് കേന്ദ്ര മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തിലാണ് ദേശീയ അധ്യക്ഷന്‍ പദ്ധതി വിശദീകരിച്ചത്.