India leads globally in Google search for information on the lethal Blue Whale challenge. Among Indian states, Kerala takes the top slot. The leap in search followed after reports said that a youth's loss in Thiruvananthapuram several weeks ago was prompted by the Internet game.
കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടും നിരവധി മലയാളികള്‍ ബ്ലൂവെയില്‍ ഗെയിം കളിക്കുന്നതായി വെളിപ്പെടുത്തല്‍. നാല് ഘട്ടങ്ങള്‍ പിന്നിട്ട ഇടുക്കി മുരിക്കാശേരി സ്വദേശി യുവാവാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഇരുവരുടെയും ഫോണ്‍ സംഭാഷണം മനോരമ ന്യൂസ് പുറത്തുവിട്ടു. കളി തുടങ്ങിയാല്‍ പിന്മാറാനാകില്ലെന്നും ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ ശിക്ഷ ലഭിക്കുമെന്നും യുവാവ് പറയുന്നു. മുരിക്കാശേരി പൊലീസ് യുവാവിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്.