ഖത്തറിനെതിരെ സൗദി ചെയ്തത്! | Oneindia Malayalam

Oneindia Malayalam 2017-08-18

Views 2

A Saudi lobby in the Unites States has launched a television advertisement campaign against Qatar, contracts reviewed by Al Jazeera show with $1,38,000 spent on seven, 30-second TV posts.

അറബ് നാടുകള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് പിന്തുണയാര്‍ജിക്കുന്നതിനും ലോകരാഷ്ട്രങ്ങളുടെ മുമ്പില്‍ ഖത്തറിനെ പരമാവധി അപകീര്‍ത്തിപ്പെടുത്തുന്നതിനുമായി സൗദി ഭരണകൂടം അമേരിക്കന്‍ പരസ്യക്കമ്പനിയുമായി കരാര്‍ ഒപ്പിട്ടതായി വെളിപ്പെടുത്തല്‍. അമേരിക്കയിലെ പ്രമുഖ ലോബിയിംഗ് സ്ഥാപനമായ പൊഡെസ്റ്റ ഗ്രൂപ്പിനാണ് സൗദി അമേരിക്കന്‍ പബ്ലിക് അഫയേഴ്സ് കമ്മിറ്റി മൂന്നു മാസത്തെ കരാര്‍ നല്‍കിയിരിക്കുന്നത്. ഒന്നര ലക്ഷം ഡോളറാണ് കരാര്‍ തുക. ഖത്തറിനെതിരേ സൗദിയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് കൂടുതല്‍ പിന്തുണയാര്‍ജ്ജിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ഭീകരവാദത്തിന് ഖത്തര്‍ പിന്തുണയും പണവും നല്‍കുന്നുവെന്ന ആരോപണത്തിന് പിന്തുണയാര്‍ജിക്കുക, ഖത്തര്‍ ഭീകരവാദത്തിനുള്ള പിന്തുണ അവസാനിപ്പിക്കണമെന്ന യു.എസ് പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവന പരമാവധി പ്രയോജനപ്പെടുത്തുക, മധ്യപൗരസ്ത്യ ദേശത്തെ സുപ്രധാന ശക്തിയായി സൗദിയെ ഉയര്‍ത്തിക്കാട്ടുക തുടങ്ങിയ ജോലികളാണ് കമ്പനിക്ക് നല്‍കിയിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS