കടന്നു കേറാന്‍ ചൈന....തകര്‍ത്ത് ഇന്ത്യന്‍
രണ്ട് തവണ കടന്നു കയറാന്‍ ശ്രമിച്ചപ്പോള്‍ ഇന്ത്യന്‍ സൈന്യം കൃത്യമായി പ്രതികരിക്കുകയായിരുന്നു.
നിയന്ത്രണ രേഖ ലംഘിച്ച് ലഡാക്കില്‍ കടന്നു കയറാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം ഇന്ത്യ പരാജയപ്പെടുത്തി. നിയന്ത്രണ രേഖയ്ക്ക് സമീപത്തെ പെന്‍ഗോങ് മേഖലയിലാണ് ചൈനീസ് സൈന്യം കടന്നു കയറാന്‍ ശ്രമിച്ചത്. തുടര്‍ന്നുണ്ടായ കല്ലേറില്‍ ഇരു വിഭാഗത്തിലും നിരവധി പേര്‍ക്ക് പരുക്കേറ്റു.
ദോക് ലാ മേഖലയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് ലഡാക്കിലെ കടന്നുകയറ്റ ശ്രമം. ചൊവ്വാഴ്ച രാവിലെ ആറിനും ഒമ്പതിനുമിടയിലായിരുന്നു ചൈനീസ് സൈന്യത്തിന്റെ കടന്നു കയറ്റ ശ്രമം.