നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് എഡിജിപി ബി.സന്ധ്യയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി ദിലീപിന്റെ ജാമ്യഹര്‍ജി. കേസിന്റെ അന്വേഷണസംഘത്തലവന്‍ ഐജി ദിനേന്ദ്ര കാശ്യപ് അറിയാതെയാണ് ബി.സന്ധ്യ ദിലീപിനെ ചോദ്യം ചെയ്തതെന്നും മൊഴി രേഖപ്പെടുത്തലിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍ വീഡിയോ ക്യാമറ ഓഫാക്കിയെന്നും ജാമ്യഹര്‍ജിയില്‍ ആരോപിക്കുന്നു.