കാര്‍ നിര്‍മ്മിക്കാന്‍....പഞ്ചസാരയും ചണവും
ലിനാ എന്ന് പേരിട്ടിരിക്കുന്ന ഈ കാറിന് 310 കിലോ മാത്രമാണ് ഭാരം
പഞ്ചസാരയും ചണവും ഉപയോഗിച്ച് നിര്‍മ്മിക്കപ്പെട്ട ബോഡികളോട് കൂടിയ കാറുകളുമായി രംഗത്തെത്തിയിരിക്കുന്നത് ഡച്ചുകാരാണ്.നാലു പേര്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാവുന്ന മണിക്കൂറില്‍ 50 കിലോമീറ്റര്‍ കിട്ടുന്ന വെറും 310 കിലോ മാത്രം ഭാരമുള്ള വൈദ്യൂതി കാറുകള്‍. ഡച്ച് നിര്‍മ്മിത ചണനാരുകളും പഞ്ചസാര നിര്‍മ്മാണത്തിനുപയോഗിക്കുന്ന ചെടിയുടെ ഒരു തരം പശയും ഉപയോഗിച്ച് നിര്‍മ്മിച്ച ഷീറ്റുകള്‍ കൊണ്ടുള്ളതാണ് ബോഡി. എന്നിരുന്നാലും ചക്രങ്ങളും സസ്പെന്‍ഷന്‍ സംവിധാനവും മാത്രം പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച നിര്‍മ്മിക്കാനായില്ലെന്ന് കാര്‍ വികസിപ്പിച്ച എയ്ന്തോവന്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ടീം ട്യൂക്കോമോട്ടീവ് പറയുന്നു