Chief Minister Pinarayi Vijayan has expresses regret over the incident of immigrant worker Muruganfollowing denial of treatment by varioud hospitals in Kollam and Thiruvananthapuram.
അപകടത്തില്‍ പരിക്കേറ്റ് ചികിത്സ ലഭിക്കാതെ മരിച്ച തമിഴ്‌നാട് സ്വദേശി മുരുകന്റെ കുടുംബത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് ചോദിച്ചു. ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മുരുകന്‍ മരണപ്പെട്ടത് സംസ്ഥാനത്തിന് നാണക്കേടാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ചികിത്സയ്ക്ക് വേണ്ടി ആശുപത്രികളുടെ പടിവാതില്‍ക്കല്‍ കാത്തുകിടക്കേണ്ടി വരുന്ന അവസ്ഥ ദയനീയമാണ്. പരിക്കേറ്റയാള്‍ക്ക് അഞ്ച് ആശുപത്രികളില്‍ നിന്നും ചികിത്സ ലഭിക്കാതിരുന്നത് അതിക്രൂരമാണ്. സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കിയ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണമെങ്കില്‍ നിയമനിര്‍മ്മാണം നടത്തുമെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.