കോഴ വിവാദത്തില്‍ വിവി രാജേഷിനെതിരെ നടപടി | Oneindia Malayalam

Oneindia Malayalam 2017-08-10

Views 1

The Kerala unit of Bharatiya Janata Party has initiated action against state secretary V V Rajesh, who was accused of leaking details of an internal probe into the medical college affiliation scam.

മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ വിവി രാജേഷിനെതിരെ നടപടി. സംഘടനാ ചുമതലകളില്‍നിന്ന് വിവി രാജേഷിനെ മാറ്റി. ബിജെപി ദേശീയ നേതൃത്വത്തെ തന്നെ പ്രതിസന്ധിയിലാഴ്ത്തിയ സംഭവമായിരുന്നു മെഡിക്കല്‍ കോളേജ് കോഴ. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് രാജേഷിനെതിരെ നടപടി സ്വീകരിച്ചത്. വ്യാജ രസീത് അടിച്ച സംഭവത്തില്‍ യുവമോര്‍ച്ച നേതാവ് പ്രഭുല്‍ കൃഷ്ണയ്ക്ക് എതിരെയും നടപടി എടുത്തിട്ടുണ്ട്.
നേരത്തെ മെഡിക്കല്‍ കോളേജ് കോഴ സംഭവത്തില്‍ നടപടികളൊന്നും ഉണ്ടാവില്ലെന്ന് പറഞ്ഞിരുന്നുവെങ്കിലും രാജേഷിനെ മാറ്റി നിര്‍ത്തുന്നത് സംഘടന തലത്തില്‍ വലിയ പൊട്ടിത്തെറിയുണ്ടാക്കിയേക്കും. കൃഷ്ണദാസ് പക്ഷത്തിന്റെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി എന്നാണ് സൂചന. ബി.ജെ.പിയുടെ സംസ്ഥാനത്തെ നിലനില്‍പ്പിനെത്തന്നെ ചോദ്യംചെയ്യുന്ന വിവാദത്തില്‍നിന്ന് മുഖം രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി.

Share This Video


Download

  
Report form
RELATED VIDEOS