യഹൂദർ NABIYODU CHODICHA ചോദ്യങ്ങൾ:-എ . തൌറാത്ത് അവതരിക്കപ്പെടുന്നതിനു മുമ്പ് ISRAEEL (യഅഖൂബ് നബി ) സ്വയം നിഷിദ്ധമാക്കിയ ഭക്ഷണം ഏതു?ബി.സ്ത്രീ-പുരുഷ സ്രവങ്ങൾ എങ്ങിനെ?സി.കുട്ടി ആണോ പെണ്ണോ ആകുന്നതു എങ്ങിനെ?ഡി.തോറയിൽ പറയപ്പെട്ട ഉമ്മിയ്യായ നബിയുടെ , മലക്കുകളിൽ നിന്നുള്ള സുഹ്രത്ത് ആരാണ്? യഅഖൂബ് നബിക്ക് ഒരു രോഗം ബാധിക്കയും ആ രോഗം നീണ്ടു ല്ക്കയുംചെയ്തപ്പോൾ,രോഗം ഭേദമായാൽ തനിക്കു ഏറ്റവും പ്രിയപ്പെട്ട ഭക്ഷണവും പാനീയവും ഉപേക്ഷിക്കാമെന്ന് നേര്ച്ചയാക്കിയതും , നബിയവര്കൾക്കു ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ഒട്ടകത്തിന്റെ മാംസവും പാനീയം ഒട്ടകത്തിന്റെ പാലും ആയിരുന്നുവെന്നു നിങ്ങള്ക്കരിയില്ലേ എന്ന് നബി സ്വല്ലല്ലാഹുഅലൈഹി വ സല്ലം പറഞ്ഞപ്പോൾ അവർ അതെ എന്ന് സമ്മതിച്ചു,പുരുഷ സ്രവം വെള്ളയും സ്ത്രീ സ്രവം മഞ്ഞയുമെന്നും പുരുഷ സ്രവം മുന്കടന്നാൽ അല്ലാഹുവിന്റെ അനുമതി പ്രകാരം കുഞ്ഞു ആണ്കുലഞ്ഞും മറിച്ചാണെങ്കിൽ പെണ്കുംഞ്ഞും ജനിക്കുമെന്നും നിങ്ങൾക്കറിയില്ലേ എന്ന് നബി സ്വല്ലല്ലാഹുഅലൈഹി വ സല്ലം പറഞ്ഞപ്പോൾ അവർ അതെ -.ഉമ്മിയ്യായ ഈ നബിയുടെ കണ്ണ് ഉറങ്ങുമെങ്കിലും KHALBU ഉറങ്ങില്ലെന്നു നിങ്ങൾക്കറിയില്ലേ എന്ന് നബി പറഞ്ഞപ്പോൾ അവർ അതെ എന്ന് സമ്മതിച്ചു.ശേഷം ജൂതന്മാർ നബി സ്വല്ലല്ലാഹുഅലൈഹി വ സല്ലം യോട് പറഞ്ഞു: ഇനി താങ്കളോട് ഒരു ചോദ്യം കൂടി, അതിനു താങ്കൾ ഉത്തരം പറയുന്നതിനനുസരിച്ചാണ് നാം യോജിക്കുമോ അല്ല പിരിയുമോ എന്ന് തീരുമാനിക്കുക. മലക്കുകളിൽ താങ്കളുടെ കൂട്ടുകാരൻ ആരെന്നയിരുന്നു അവരുടെ അടുത്ത ചോദ്യം.എല്ലാ നബിമാരുടെ കാര്യത്തിലുമെന്ന പോലെ എന്റെ കൂട്ടുകാരൻ ജിബ്രീൽ ആണെന്ന്, അള്ളാഹു ഒരു നബിയേയും ജിബ്രീലിനെ നബിയുടെ കൂട്ടുകാരനാക്കാതെ അയച്ചിട്ടില്ലെന്നും നബി സ്വല്ലല്ലാഹുഅലൈഹി വ സല്ലം പറഞ്ഞപ്പോൾ അവർ പറഞ്ഞു;ഞങ്ങൾ താങ്കളെ പിരിയുകയാണ്. മലക്കുകളിൽ VEREYAARENKILUMAANU താങ്കളുടെ കൂട്ടുകാരനെങ്കിൽ ഞങ്ങൾ താങ്കളെ പിന്തുടരുകയും സത്യപ്പെടുതുകയും ചെയ്യുമായിരുന്നു. നിങ്ങൾക്ക് എന്താണ് എന്നെ അംഗീകരിക്കുന്നതിനു തടസ്സമെന്ന് നബി സ്വല്ലല്ലാഹുഅലൈഹി വ സല്ലം ചോദിച്ചപ്പോൾ ജിബ്രീൽ ഞങ്ങളുടെ ശത്രുവാണെന്ന് അവർ പറഞ്ഞു.