Dissentment in Muslim League over not casting vote in Vice Presidential Election
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എംപിമാരായ പി കെ കുഞ്ഞാലിക്കുട്ടിയും പി വി അബ്ദുല്‍ വഹാബും വോട്ട് പാഴാക്കിയതില്‍ മുസ്ലിം ലീഗില്‍ കടുത്ത അതൃപ്തി. പ്രമുഖ നേതാക്കളും യൂത്ത് ലീഗ് നേതൃത്വവും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ പ്രതിഷേധം അറിയിച്ചു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വ്യക്തമായ മേല്‍ക്കൈ ഉള്ളപ്പോള്‍ പ്രതിപക്ഷത്തിന്റെ രണ്ട് വോട്ട് പാഴായതില്‍ വലിയ അതൃപ്തിയാണ് ഉയരുന്നത്.