Bismillahi r-Rahman r-raheem Malayalam بسم الله الرحمن الرحيم അറബി പഠനം ഖുർആനിലൂടെ - ബിസ്മില്ലാഹി

Views 6

വീഡിയോ ഭാഗം 1
بسم الله الرحمن الرحيم
അറബി പഠനം ഖുർആനിലൂടെ
ബിസ്മില്ലാഹി ർറഹ്മാനി ർറഹീം.എന്നാൽ റഹ്മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തിൽ ഞാൻ ആരംഭിക്കുന്നു എന്നാണു ഇതിന്റെ അർത്ഥം.
بسم الله
എന്നതിലെ ബിസ്മി എന്നത് ബി+ഇസ്മി ആണ്.ചേർത്ത് പറയുമ്പോൾ ബിസ്മി എന്ന് പറയുന്നു.നാമം കൊണ്ട് എന്നർത്ഥം.ബിസ്മി ജാറു മജ്രൂരു
جار , مجرور
ആണ്.അതായത് ബി എന്നത് ജറിന്റെ ഹർഫും ഇസ്മി എന്നത് മജ്രൂരും.ബി എന്ന ജറിന്റെ ഹർഫു മുന്നേ വന്നതിനാൽ ഇസ്മി എന്ന് കസ്റ് കൊണ്ട് ജറ് നല്കി.
بسم الله
എന്നതിലെ
الله എന്ന പദം ഇസ്മി എന്നതിലേക്ക് ചേർക്കപ്പെട്ട മുദാഫുൻ ഇലൈഹി
مضاف إليه
ആണ്.മുദാഫുൻ ഇലൈഹിയുടെ തൊട്ടു മുമ്പുള്ള മുദാഫിലെക്കു ചേർക്കപ്പെടുമ്പോൾ ന്റെ/ഉടെ എന്ന വരുന്നു.
ഇവിടെ അല്ലാഹുവിന്റെ നാമം എന്ന് അർത്ഥം.ബിസ്മില്ലാഹി എന്നതിൽ അവസാനം കസ്റ്/ജറ് വരാൻ കാരണം അല്ലാഹ് എന്ന വാക്ക് ഇവിടെ മുദാഫുൻ ഇലൈഹി
مضاف إليه
ആയി വന്നതിനാൽ കസ്റ് കൊണ്ട് ജറ് ചെയ്തു.
അർറഹ്മാനി എന്നാൽ അല്ലാഹ് എന്ന പദത്തിന്റെ സിഫത്/നാമ വിശേഷണം ആണ്.അർറഹീമി എന്നതും സിഫത്/നാമ വിശേഷണം ആണ്.സിഫതിനു എപ്പോഴും മൌസ്വൂഫിന്റെ -ഇവിടെ അല്ലാഹ് എന്നതിന്റെ -ഇഅറാബു ആയിരിക്കും.ഇവിടെ അല്ലാഹ് എന്നതിൽ ഇഅറാബു കസ്റ്/ജർ ആയതിനാൽ അർറഹ്മാനി ,അർറഹീമി എന്നതിലും അവസാനം കസ്റ് വന്നു.അർറഹീമി എന്നാണെങ്കിലും വഖഫു ചെയ്യുമ്പോൾ അർറഹീം എന്ന് ഉച്ചരിക്കണം
بسم الله الرحمن الرحيم
എന്നതിൽ അല്ലാഹുവിന്റെ 3 നാമങ്ങൾ /അസ്മാഉൽ ഹുസ്നാ ഉണ്ട്.
الله الرحمن الرحيم
ഇവ മൂന്നും ആണവ.ഇഹലോകത്ത്‌ അല്ലാഹുവിനെ വഴിപ്പെട്ടവർക്കും വഴിപ്പെടാത്തവർക്കും ഗുണം ചെയ്യുന്നവൻ എന്നാണു അർറഹ്മാൻ എന്നതിന്റെ അർത്ഥം ; ഇത് മൊത്തത്തിലുള്ള നന്മയെ/അധികരിച്ച അനുഗ്രഹത്തെ സൂചിപ്പിക്കുന്നു.അർറഹീമി എന്നാൽ ഈ ലോകത്ത് അല്ലാഹുവിനു വഴിപ്പെട്ടവർക്കു മാത്രം പരലോകത്ത് ഗുണം ചെയ്യുന്നവൻ
ഏതൊരു നല്ല കാര്യം തുടങ്ങുമ്പോഴും
بسم الله الرحمن الرحيم
എന്ന് ചൊല്ലി തുടങ്ങണം.

Share This Video


Download

  
Report form
RELATED VIDEOS