Intervening in the controversy surrounding a recent marriage held at Guruvayur temple, the Kerala state women's Commission has directed the police to book those shaming the woman on social media platforms.
കെട്ടിയ താലി ഊരി ചെക്കന് തന്നെ നല്‍കിയ ശേഷം വധു ഇറങ്ങിപ്പോയ സംഭവത്തില്‍ വനിത കമ്മീഷന്‍ ഇടപെടുന്നു. സംഭവത്തിനു ശേഷം പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് വനിത കമ്മീഷന്റെ ഇടപെടല്‍. പെണ്‍കുട്ടിയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പോസ്റ്റുകൾ ഇട്ടവര്‍ക്കെതിരെ കേസെടുത്തേക്കുമെന്നാണ് വിവരം. വനിത കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ ശനിയാഴ്ച പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കും.
ഗുരുവായൂര്‍ നടന്ന വിവാഹത്തിനിടെയാണ് നാടകീയ രംഗങ്ങള്‍ ഉണ്ടായത്. താലി ഊരി വരന് നല്‍കിയ ശേഷം വധു കാമുകനൊപ്പം പോയെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ പെണ്‍കുട്ടി വീട്ടുകാര്‍ക്കൊപ്പമായിരുന്നു പോയത്. ഇക്കാര്യം കഴിഞ്ഞ ദിവസം അബ്ദുള്‍ ഖാദര്‍ എംഎല്‍എ തന്നെ വ്യക്തമാക്കിയിരുന്നു.