A water theme park situated at Kakadampoyil in Kozhikode district was constructed viloating all rules and regulations, according to reports. Nilambur MLA P V Anvar had promoted the largest Amusement Park.
നിയമങ്ങള്‍ കാറ്റില്‍പ്പറത്തി പരിസ്ഥിതിലോല പ്രദേശത്ത് നിലമ്പൂര്‍ എംഎല്‍എയുടെ വിനോദസഞ്ചാര പാര്‍ക്ക് പ്രവര്‍ത്തിക്കുന്നു എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. കോഴിക്കോട് കക്കാടുംപൊയിലാണ് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ബന്ധപ്പെട്ടവരില്‍ നിന്ന് അനുമതിയോ സുരക്ഷാ ക്രമീകരണങ്ങളോ ഇല്ലാതെ വാട്ടര്‍ തീം പാര്‍ക്ക് പ്രവര്‍ത്തിപ്പിക്കുന്നത്. കക്കാടുംപൊയില്‍ പഞ്ചായത്ത് സെക്രട്ടറിയാണ് നിലമ്പൂരിലെ ഇടതുസ്വതന്ത്ര എംഎല്‍എ പി വി അന്‍വറിന് നടപടിക്രമങ്ങള്‍ പാലിക്കാതെ പാര്‍ക്കിന് പ്രവര്‍ത്തനാനുമതി നല്‍കിയത്. സമുദ്രനിരപ്പില്‍ നിന്ന് 2000 അടി ഉയരത്തിലാണ് കോഴിക്കോട് കക്കാടുംപൊയില്‍.