മുന്നറിയിപ്പ്! ഞങ്ങളും പണിമുടക്കും???
കേരള ആംബുലന്‍സ് ഡ്രൈവേഴ്സ് ആന്റ് ടെക്നീഷ്യന്‍സ് അസോസിയേഷന്‍ എന്ന സംഘടനയുടേതാണ് തീരുമാനം
അടിയന്തര ആവശ്യവുമായി പായുന്ന ആംബുലന്‍സുകളെപ്പോലും ഹര്ത്താലിന്റെ പേരില്‍ ആക്രമിക്കുന്ന രാഷ്ട്രീയ സംഘടനകള്‍ക്ക് മുന്നറിയിപ്പുമായി ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സംഘടന.അവശ്യ സര്‍വീസായ ആംബുലന്‍സുകളെ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് തരംകിട്ടുമ്പോള്‍ തല്ലിത്തകര്‍ക്കാന്‍ മുതിര്‍ന്നാല്‍ ഹര്‍ത്താല്‍ ദിനത്തില്‍ പണിമുടക്കാനാണ് തീരുമാനം. കഴിഞ്ഞ ഹര്‍ത്താലുകളിലായി ഏഴോളം ആംബുലന്‍സുകള്‍ ആക്രമിക്കപ്പെട്ട സാഹചര്യത്തില്‍ കേരള ആംബുലന്‍സ് ഡ്രൈവേഴ്സ് ആന്റ് ടെക്നീഷ്യന്‍സ് അസോസിയേഷന്‍ എന്ന സംഘടനയുടേതാണ് തീരുമാനം.ഇനിയും ഇത്തരം ആക്രമണമുണ്ടായാല്‍ റോഡപകടങ്ങള്‍ക്ക് ഒഴികെ ആംബുലന്‍സ് സര്‍വീസുണ്ടാകില്ല. ഇക്കൊല്ലം ജനുവരിയില്‍ ആരംഭിച്ച സംഘടനയില്‍ തെക്കന്‍ ജില്ലകളില്‍ നിന്നുള്ള 250 പേര്‍ അംഗങ്ങളായുണ്ട്.
Subscribe to Anweshanam :https://goo.gl/N7CTnG
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom