Social media trolls Kummanam Rajasekharan for his tweet.
രണ്ടാം തവണയും താന്‍ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു എന്നാണ് കുമ്മനം രാജശേഖരന്‍ ട്വീറ്റ് ചെയ്തത്. അതെപ്പോ... എന്ന രീതിയില്‍ ആയിരുന്നു സോഷ്യല്‍ മീഡിയ ഇതിനോട് പ്രതികരിച്ചത്. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന കാര്യായലത്തിന് നേര്‍ക്ക് നടന്ന സംഭവം ആയിരുന്നു കുമ്മനം ഉദ്ദേശിച്ചത്. അദ്ദേഹത്തിന്റെ പാര്‍ട്ടി ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടാല്‍ പോലും പറയില്ല അത് വധശ്രമം ആയിരുന്നു എന്നാണ് പരിഹാസം. എന്തായാലും കുമ്മനടിക്ക് ശേഷം കിട്ടിയ അവസരം ട്രോളേഴ്സ് വെറുതേ കളഞ്ഞില്ല. അറഞ്ചം പുറഞ്ചം ട്രോളുകളുടെ ആക്രമണമാണ് പിന്നെ കണ്ടത്.