Opener Abhinav Mukund wasted a golden oppurtunity to make an impression on the selectors after he was dismissed cheaply on Day 1 of the 1st Test against Sri Lanka.
ശ്രീലങ്കയുമായുള്ള ടെസ്റ്റില്‍ തിളങ്ങാനാകാത്ത അഭിനവ് മുകുന്ദ് ട്രോളുകളില്‍ മുക്കി സോഷ്യല്‍ മീഡിയ. ആഭ്യന്തര ക്രിക്കറ്റ് കളിച്ച് പഠിക്കൂയെന്നാണ് സോഷ്യല്‍ മീഡിയ അഭിനവിനെ ഉപദേശിക്കുന്നത്. ഓപ്പണറായി ഇറങ്ങിയ മുകുന്ദിന്റെ ഇന്നിങ്‌സിനെക്കാള്‍ ദൈര്‍ഘ്യം ശ്രീലങ്കന്‍ ദേശീയ ഗാനത്തിന് ഉണ്ടായിരുന്നു എന്നുവരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ശ്രീലങ്കക്കെതിരായ മത്സരത്തില്‍ വെറും 11 റണ്‍സ് മാത്രമാണ് അഭിനവിന് നേടാനായത്. 26 പന്തില്‍ രണ്ട് ബൗണ്ടറി അടക്കമാണ് മുകുന്ദിന്റെ ഇന്നിങ്‌സ്.