Kiran Bedi Tweets Poster That Shows Her As Hitler | Oneindia Malayalam

Oneindia Malayalam 2017-07-21

Views 0

The acrimony between congress-led Puducherry governor Kiran Bedi took an ugly turn on Thursday, with the state party unit putting up posters which depict her as an infamous dictator, a bloody-thirsty goddess and an unwanted leader.

പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയും ഭരണകക്ഷിയായ കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടം മുറുകുന്നു. കിരണ്‍ ബേദിയെ ഹിറ്റ്ലറായി ചിത്രീകരിക്കുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതാണ് ഏറ്റവും ഒടുവിലത്തെ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. സംഭവത്തിനു പിന്നില്‍ പുതുച്ചേരിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണന്നാണ് സംശയിക്കപ്പെടുന്നത്. കിരണ്‍ ബേദി തന്നെ ചിത്രങ്ങള്‍ സഹിതം സംഭവം ട്വീറ്റ് ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പിനെ മറികടന്ന് ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി മാറ്റിവെച്ചിരുന്ന എംഎല്‍എ പദവിയിലേക്ക് ഭൂരിപക്ഷ സമുദായത്തില്‍ നിന്നും മൂന്ന് ബിജെപി നേതാക്കളെ നാമനിര്‍ദ്ദേശം ചെയ്തത് ബേദിക്കെതിരെയുള്ള വികാരം ശക്തിപ്പെടാന്‍ കാരണമായിരുന്നു. ഇതിനും പുറമേ ബേദി നാമനിര്‍ദ്ദേശം ചെയ്ത രണ്ടുപേര്‍ ക്രിമിനല്‍ കേസ് നേരിടുന്നവരായിരുന്നു. ഇവരുടെ കാര്യത്തില്‍ സര്‍ക്കാരുമായി കിരണ്‍ ബേദി ചര്‍ച്ചകള്‍ നടത്തിയില്ലെന്ന ആക്ഷേപവും ഉണ്ട്. പുതുച്ചേരിയിലെ ജനസംഖ്യ അനുസരിച്ച് ആറു ശമാനം മാത്രമുള്ള ക്രിസ്ത്യന്‍ സമുദായത്തിനാണ് ഈ പദവികള്‍ ലഭിച്ചു കൊണ്ടിരുന്നത്.

Share This Video


Download

  
Report form