Amid the tense standoff between Indian and chinese troops at the disputed Doklam plateau in Sikkim sector,state-run chinese media, global times, makes no bones about chinese aggression if the need arises.
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈന സൈനിക സന്നാഹം ശക്തമാക്കുന്നു. സിക്കിം അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെയാണ് ടിബറ്റില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പടയൊരുക്കം. നിരവധി സൈനിക വാഹനങ്ങളും ഉപകരണങ്ങളും ടിബറ്റിലേക്ക് മാറ്റിയതായി ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പശ്ചിമ ടിബറ്റിലെ കുന്‍ലുന്‍ മലനിരകളുടെ ദക്ഷിണഭാഗത്തേക്ക് റോഡ്, റെയില്‍ മാര്‍ഗങ്ങളിലൂടെയാണ് ഇവ മാറ്റിയിരിക്കുന്നത്.