Actress Manju warrier will be second witness against her ex husband Dileep in Actress abduction case.
നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായകമായ സംഭവ വികാസങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. നടിയും ദിലീപിന്റെ മുന്‍ ഭാര്യയും ആയ മഞ്ജു വാര്യരും ഇനി കേസിന്റെ അവിഭാജ്യ ഘടകമായി മാറും എന്ന് ഉറപ്പായി. കേസിന് ശക്തി പകരാന്‍ മഞ്ജു വാര്യരെ സാക്ഷിയാക്കേണ്ടി വരും എന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ പോലീസ് തന്നെ അക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ മഞ്ജു വാര്യര്‍ ഈ കേസില്‍ കോടതി കയറിയിറങ്ങേണ്ടി വരും എന്ന് ഉറപ്പായിക്കഴിഞ്ഞു. ഒരുപക്ഷേ ഈ കേസിലെ ഏറ്റവും നിര്‍ണായകമായ വസ്തുതയും ഇത് തന്നെ ആണ്.