BJP Leader K Surendran posrs in facebook against Mammootty and Mohanlal for the stay they took in actress abduction case and Dileep issue.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. അന്ന് ദിലീപിന്റെ പേര് പറഞ്ഞപ്പോള്‍ എല്ലാവരും കടുത്ത വിമര്‍ശം ഉന്നയിച്ചു. എന്നാല്‍ സത്യം എന്നെങ്കിലും പുറത്തുവരുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും സുരേന്ദ്രന്‍ പറയുന്നു. പുറത്ത് വലിയ സദാചാരം വിളമ്പുന്ന മഹാനടനെക്കുറിച്ചും ആലുവ പൊലീസ് ക്ലബ്ബില്‍ ദിലീപിനെ ചോദ്യം ചെയ്യുമ്പോള്‍ ഓടിയെത്തിയ നടനേക്കുറിച്ചും പോസ്റ്റില്‍ പരാമര്‍ശമുണ്ട്. ഈ മഹാനടന്മാര്‍ക്ക് കേരളം ഒരിക്കലും മാപ്പ് നല്‍കില്ലെന്നും പോസ്റ്റില്‍ പറയുന്നു.