A week after a reward of Rs 1 lakh was announced for any credible leads on the man who took life of 15 year old Junaid Khan on board at Mathura-bound train on June 22, the Haryana Railway police on Monday increased the reward amount to Rs.2 lakh.
ജുനൈദിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാനപ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്. കേസിലെ പ്രധാനപ്രതിയെ തിരിച്ചറിഞ്ഞതായി കഴിഞ്ഞ ദിവസം അറിയിച്ച പൊലീസാണ് ഒടുവില്‍ മലക്കം മറിഞ്ഞിരിക്കുന്നത്. ജുനൈദിനെ കൊലപ്പെടുത്തിയ പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നയാള്‍ക്ക് പൊലീസ് രണ്ട് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. പ്രതിയെ തിരിച്ചറിയാന്‍ സഹായിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമാക്കിവെക്കുമെന്നും ഹരിയാന റെയില്‍വെ പൊലീസ് വക്താവ് അറിയിച്ചു.