BSNL Offers Six Times More Data | Oneindia Malayalam

Oneindia Malayalam 2017-07-01

Views 1

BSNL will offer up to six times more data on existing postpaid plans from July 1, as the state owned firm attempts to keep up with competition from private telecom firms.

പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ആറിരട്ടി അധിക ഡാറ്റയുമായി ബിഎസ്എന്‍എല്‍. മിക്ക പ്ലാനുകളിലും ഓഫറുകളില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ജിയോയുടെ വരവോടു കൂടി ടെലഫോണ്‍ നെറ്റ്വര്‍ക്കുകള്‍ ഓഫര്‍ പെരുമഴയാണ് തീര്‍ക്കുന്നത്. 99 രൂപയുടെ പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ 250 എംബി ഡാറ്റയും ലഭിക്കും. നേരത്തേ ഈ പ്ലാന്‍ ഡാറ്റ ഓഫര്‍ നല്‍കിയിരുന്നില്ല. 225 രൂപയുടെ പ്ലാനില്‍ 200 എംബിക്കു പകരം 1 ജിബി ഡാറ്റ ലഭിക്കും. 325 രൂപയുടെ പ്ലാനില്‍ 250 എംബിക്കു പകരം 2 ജിബി ഡാറ്റ ലഭിക്കും. 525 രൂപയുടെ പ്ലാനില്‍ 500 എംബിക്കു പകരം ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് 3 ജിബി ഡാറ്റ ലഭിക്കും.കൂടാതെ 450 രൂപയുടെ ടോക്ക് ടൈമും ലഭിക്കും. 725 രൂപയുടെ പ്ലാനില്‍ 1 ജിബിക്കു പകരം 5 ജിബി ഡാറ്റ ലഭിക്കും. 799 രൂപ പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് 3 ജിബിക്കു പകരം 10 ജിബിയാണ് ലഭിക്കുക. 799 രൂപയുടെ പ്ലാനില്‍ ഡാറ്റയോടൊപ്പം ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് വോയ്സ് കോളും ലഭിക്കും.

Share This Video


Download

  
Report form