Will Controversies Against Dileep Affect Ramaleela? | Filmibeat Malayalam

Filmibeat Malayalam 2017-06-29

Views 14

Ramaleela is a latest malayalam movie starring Dileep and Prayaga Martin in lead roles. The movie is directed by Arun Gopi.

മലയാള സിനിമയ്ക്ക് ഇതുവരെ പരിചിതമല്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം സിനിമാലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായകമായ വെളിപ്പെടുത്തലാണ് നിത്യേന നടക്കുന്നത്. സിനിമയില്‍പ്പോലും കണ്ടു പരിചയമില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് തന്റെ പുതിയ ചിത്രമായ രാമലീല തകര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുംപാടം ആരോപിച്ചിരുന്നു. ജൂലൈ ഏഴിനാണ് സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്. ബുധനാഴ്ചയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. ലയണിനു ശേഷം രാഷ്ട്രീയക്കാരനായി ദിലീപ് വേഷമിടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ ഗോപിയാണ്.

Share This Video


Download

  
Report form