The Committee of Administrators (CoA) is facing in implementing the Supreme Court order on Lodha Committee report, there are high chances that the committee’s chief Vinod Rai may quit from his position in September, HT Reported.
ഇന്ത്യന്‍ ക്രിക്കറ്റിനെ ശുദ്ധീകരിക്കാനുള്ള ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ ചൊല്ലി സുപ്രിം കോടതി നിയോഗിച്ച വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയും ബിസിസിഐയും തമ്മിലുള്ള തകര്‍ക്കം പുതിയ തലത്തിലേക്ക് കടക്കുന്നു. സമിതി റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പാക്കില്ലെന്ന നിലപാടിലാണ് ബിസിസിഐ. റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പാക്കാന്‍ ബിസിസിഐ തയ്യാറായില്ലെങ്കില്‍ അഡ്മിനിസ്‌ട്രേറ്റര്‍ കമ്മിറ്റി അധ്യക്ഷസ്ഥാനം വിനോദ് റായ് രാജിവെച്ചേക്കുമെന്ന സൂചനകളുണ്ട്.