Actress molested case: Police get new information about conspiracy.
പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. മുഖ്യപ്രതി പള്‍സര്‍ സുനിയുള്‍പ്പെടെ ഏഴു പേരെ ഉള്‍പ്പെടുത്തിയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നതെങ്കിലും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാവുമെന്ന് ഏറക്കുറെ ഉറപ്പായിട്ടുണ്ട്. ഫെബ്രുവരി 17നാണ് നടിയെ സുനിയും സംഘവും തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്.