Cricketer Gautam Gambhir has in a tweet asked a Kashmiri separatist to celebrate Pakistan's win in the Champions Trophy in Pakistan rather than in Kashmir.
ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ കിരീടനേട്ടം കശ്മീരിലല്ല, പാകിസ്താനില്‍ പോയി ആഘോഷിക്കാന്‍ വിഘടനവാദി നേതാക്കളോട് ഇന്ത്യന്‍ ക്രിക്കറ്റര്‍ ഗൗതം ഗംഭീര്‍. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ പാകിസ്താനെ അഭിനന്ദിച്ച് കശ്മീര്‍ വിഘടനവാദി നേതാവായ മിര്‍വായിസ് ഉമര്‍ ഫറൂഖ് രംഗത്തെത്തിയിരുന്നു. ഫറൂഖിന്റെ ഈ പ്രസ്താവനക്കെതിരെയാണ് ഗംഭീര്‍ രംഗത്തെത്തിയത്.