Presidential Election: Ram Nath Govind Is NDA Candidate | Oneindia Malayalam

Oneindia Malayalam 2017-06-19

Views 4

Bihar Governor Ram Nath Kovind has been decided as NDA's presidential candidate, Amit Shah announced. The final decision on the presidential's nominee was taken today at the BJP Parliamentary Board Meeting, which was attended by Prime Minister Narendra Modi, Amit Shah and several top leaders.


ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ബീഹാര്‍ ഗവര്‍ണര്‍ രാം നാഥ് കോവിന്ദ്
എന്‍ഡിഎയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി ഖുര്‍മു അടക്കമുള്ള നേതാക്കളുടെ പേര് ഉയര്‍ന്നുവന്നതില്‍ നിന്നുമാണ് എഴുപത്തിയൊന്നുകാരനായ രാംനാഥ് കോവിന്ദ് തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയുടെ പ്രിയപ്പെട്ട സഹയാത്രികനാണ് രാം നാഥ് കോവിന്ദ്.
പറഞ്ഞു കേട്ട പേരുകളിലൊന്നും ഇല്ലാതിരുന്ന ഒരു പേരാണ് ഇന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ദളിത് വിഭാഗത്തില്‍ നിന്നുള്ള വ്യക്തി തന്നെയാവണം സ്ഥാനാര്‍ത്ഥി എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിര്‍ബന്ധമുണ്ടായിരുന്നു എന്നാണറിയുന്നത്.

Share This Video


Download

  
Report form