Metroman E Sreedharan talks about Kochi Metro. He said that there was disparity in wages distributed to metro workers.
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനമാണ് മലയാളികള്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്. രാജ്യത്തെ മറ്റേത് മെട്രോയോടും കിടപിടിക്കുന്നതാണ് കൊച്ചി മെട്രോ. നല്ലത് തന്നെ. പക്ഷേ മെട്രോ യാഥാര്‍ത്ഥ്യമാക്കാന്‍ രാവും പകലും അധ്വാനിച്ച അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ലഭിച്ചത് തൂശനിലയില്‍ ഊണും പാതികൂലിയുമാണ്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ മെട്രോമാന്‍ ശ്രീധരന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.