The maiden meeting between U S President Donald Trump and Prime Minister Narendra Modi would to expand the U S-India partnership in an ambitious way, the White House has said.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കാത്തിരിക്കുകയാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസര്‍ അറിയിച്ചു. ഈ മാസം 26ന് ആണ് സന്ദര്‍ശനത്തിനായി മോദി യുഎസിലേക്ക് വരുന്നത്. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് കരുതു്‌നത്. സാമ്പത്തിക വളര്‍ച്ച, ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷാ സഹകരണം വര്‍ധിപ്പിക്കല്‍ തുടങ്ങിയവയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.