ഖുറ്ആന് പഠന സീരീസ് 58(മലയാളം) സൂറത് അല് ബഖറ74QURAN LEARNING SERIES 58 MALAYALAM SURAH AL BAQARAH VERSE 74 ..DISCUSSION BY ABBAS PARAMBADAN WITH HIS DAUGHTERS MUBASHIRA RAIHANA & MUNAVIRA FARHANA.VIDEOS ARE AVAILABLE BOTH IN ENGLISH AND IN MALAYALAM.

Views 63

ഖുറ്ആന് പഠന സീരീസ് 58(മലയാളം )സൂറത് അല് ബഖറ74

ثُمَّ قَسَتْ قُلُوبُكُم مِّن بَعْدِ ذَلِكَ فَهِيَ كَالْحِجَارَةِ أَوْ أَشَدُّ قَسْوَةً وَإِنَّ مِنَ الْحِجَارَةِ لَمَا يَتَفَجَّرُ مِنْهُ الأَنْهَارُ وَإِنَّ مِنْهَا لَمَا يَشَّقَّقُ فَيَخْرُجُ مِنْهُ الْمَاء وَإِنَّ مِنْهَا لَمَا يَهْبِطُ مِنْ خَشْيَةِ اللَّهِ وَمَا اللَّهُ بِغَافِلٍ عَمَّا تَعْمَلُونَ

പിന്നീട്‌ അതിന്‌ ശേഷവും നിങ്ങളുടെ മനസ്സുകള്‍ കടുത്തുപോയി. അവ പാറപോലെയോ അതിനെക്കാള്‍ കടുത്തതോ ആയി ഭവിച്ചു. പാറകളില്‍ ചിലതില്‍ നിന്ന്‌ നദികള്‍ പൊട്ടി ഒഴുകാറുണ്ട്‌. ചിലത്‌ പിളര്‍ന്ന്‌ വെള്ളം പുറത്ത്‌ വരുന്നു. ചിലത്‌ ദൈവഭയത്താല്‍ താഴോട്ട്‌ ഉരുണ്ടു വീഴുകയും ചെയ്യുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന യാതൊന്നിനെപറ്റിയും അല്ലാഹു ഒട്ടും അശ്രദ്ധനല്ല.uranmalayalam.com/quran/malar/02.htm

ദൈവികാനുഗ്രഹങ്ങൾ ഏറെ നൽകപ്പെട്ട ഒരു സമൂഹമായിരുന്നു ഇസ്രായീല്യർ. നിരവധി പ്രവാചകൻമാർ അവരിലേക്‌ നിയോഗിക്കപ്പെട്ടു. ദൈവിക ദൃഷ്ടാന്തങ്ങളെക്കുറിച്ച്‌
സംശയലേശമന്യേ ബോധ്യപ്പെടുമാറ്‌ നിരവധി അനുഭവങ്ങൾക്ക്‌ അല്ലാഹു അവരെ വിധേയരാക്കി. എന്നിട്ടും അവർ ദൈവകൽപനകളെ നഗ്നമായി ലംഘിച്ചു. ഉൽബോധനങ്ങൾ ഫലപ്പെടാതെ പോയ അവരുടെ ഹൃദയങ്ങൾ പാറ പോലെയാണെന്ന്‌ പറഞ്ഞ ശേഷം , പാറയിൽപോലും ദൈവത്താൽ ചലനങ്ങളുണ്ടാക്കാമെന്ന്‌ പ്രസ്താവിച്ചു കൊണ്ട്‌ അങ്ങേയറ്റത്തെ അധിക്ഷേപത്തോടെ അവരുടെ മനോനിലയെക്കുറിച്ച്‌ റബ്ബ്‌ പ്രസ്താവിക്കുന്നത്‌ നോക്കൂ.

"പിന്നീട്‌ അതിന്‌ ശേഷവും നിങ്ങളുടെ മനസ്സുകൾ കടുത്തുപോയി. അവ പാറപോലെയോ അതിനെക്കാൾ കടുത്തതോ ആയി ഭവിച്ചു. പാറകളിൽ ചിലതിൽ നിന്ന്‌ നദികൾ പൊട്ടി ഒഴുകാറുണ്ട്‌. ചിലത്‌ പിളർന്ന്‌ വെള്ളം പുറത്ത്‌ വരുന്നു. ചിലത്‌ ദൈവഭയത്താൽ താഴോട്ട്‌ ഉരുണ്ടു വീഴുകയും ചെയ്യുന്നു. നിങ്ങൾ പ്രവർത്തിക്കുന്ന യാതൊന്നിനെപറ്റിയും അല്ലാഹു ഒട്ടും അശ്രദ്ധനല്ല." (2:74)

ഇസ്രായീല്യരെ സംബന്ധിച്ച്‌ മാത്രമല്ല, ഈ സ്വഭാവം വെച്ചു പുലർത്തുന്ന ഏക്കാലത്തുമുള്ള അവിശ്വാസികളെ ഉദാഹരിക്കുന്നതാണ്‌ ഈ ഉപമകൾ. ഐഹിക ജീവിതം ക്ഷണികവും നശ്വരവുമാണ്‌. അനശ്വരമായ പാരത്രിക ജീവിതത്തിന്‌ വേണ്ടി അധ്വാനിക്കാനുള്ളതാണ്‌ ഈ ലോക ജീവിതം. ഈ യാഥാർത്ഥ്യം വിസ്മരിച്ചു കൊണ്ട്‌ ഭൗതിക സുഖങ്ങളിൽ ആമഗ്നരായി കഴിയുന്നവർക്ക്‌ ശാശ്വത ശാന്തിയുടെ ലോകം നഷ്ടമാകും.

Share This Video


Download

  
Report form
RELATED VIDEOS